സീമയ്ക്കും പെണ്‍കുട്ടികള്‍ക്കും സി പി ഐ യുടെ നേതൃത്വത്തില്‍ വീടൊരുങ്ങുന്നു

ഇരിങ്ങാലക്കുട : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയില്‍ 14 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളില്‍ വന്ന സീമയുടെയും പെണ്‍കുട്ടികളുടെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത പാര്‍ട്ടി നേതൃത്വം ശ്രദ്ധിച്ചത്.തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തെ കുറിച്ചന്വേഷിച്ചു. പൂമംഗലം പഞ്ചായത്തില്‍ പരേതനായ ദിലീപിന്റെ ഭാര്യ സീമയുടേയും പെണ്‍മക്കളുടേയും ദുരന്തകഥ പാര്‍ട്ടി നേതാക്കളില്‍ നൊമ്പരമുളവാക്കി.8 വര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ വീടുനിര്‍മ്മാണം ആരംഭിച്ചപ്പോഴാണ് ദിലീപ് രോഗബാധിതനാവുന്നത്. പിന്നെ ചികിത്സയിലായി ശ്രദ്ധ. വര്‍ഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ദിലീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നെ ഈ കുടുംബത്തിന് ആശ്രയമായുണ്ടായിരുന്നത് സീമയുടെ സഹോദരനും അമ്മയും മാത്രമായിരുന്നു. പക്ഷേ വിധിയുടെ ക്രൂരത തുടരുകയായിരുന്നു. സഹോദരന്‍ ആത്മഹത്യ ചെയ്തു.ഏറെ വൈകാതെ അമ്മയും മരണത്തിന് കീഴടങ്ങിയപ്പോള്‍ വിധവയായ ഈ യുവതിയുടേയും കുട്ടികളുടേയും ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. മൂന്ന് പെണ്‍മക്കളുമായി കയറി കിടക്കാനിടമില്ലാതെ ജീവിക്കേണ്ട ഒരമ്മയുടെ ആകുലതകള്‍ പറയേണ്ടതില്ലല്ലോ.സീമയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനമൊരുക്കാന്‍ തീരുമാനിച്ചു.പാര്‍ട്ടി മെമ്പര്‍മാരുടെ അകമഴിഞ്ഞ സഹകരണവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ ലക്ഷ്യത്തോടടുത്തുഏപ്രില്‍ 1 ന് രാവിലെ 10.30 ന് പൂമംഗലം പഞ്ചായത്തിലെ തലിക്കല്‍ ക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന ഗൃഹനിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി അറിയിച്ചു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img