ഇരിങ്ങാലക്കുട:പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ AITUC ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ സ: സി അച്ച്യുതമേനോന്‍ ഹാളില്‍ നടന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴിലാളി വിരുദ്ധ നിയമവും , മോട്ടോര്‍ പരിഷ്‌ക്കാര നിയമങ്ങളും നടപ്പിലാക്കുന്നതുമൂലം മോട്ടോര്‍ മേഖലയില്‍ പണിയെടുത്ത് ഉപജീവന മാര്‍ഗ്ഗം തേടുന്ന ലക്ഷകണക്കിന് തൊഴിലാളികളേയും കുടുംബത്തേയും കാര്യമായി ബാധിക്കുന്നു. മാത്രമല്ല രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി കൂടി വരുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയാക്കാന്‍ പ്രചരണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ തൊഴിലാളികള്‍ ഒന്നിക്കേണ്ടതുണ്ട്.മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി.കെ.സുധീഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
റഷീദ്കാറളം അദ്ധ്യക്ഷത വഹിച്ചു.കെ.വി.രാമകൃഷ്ണന്‍കെ.നന്ദനന്‍
കെ.എസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് :റഷീദ് കാറളം
സെക്രട്ടറി :ബിനോയ് വി.ട്ടി.
പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ടി.കെ സുരേഷ് സ്വാഗതവും ബിനോയ് ‘വി.ട്ടി നന്ദിയും പറഞ്ഞു.