ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിച്ച് ഗതാഗതത്തിനായി തുറന്ന് നല്‍കി..

826

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്ക് വശത്തേ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി..ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിച്ചിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്ന് കുഴിയാകുന്നത് ഒഴിവാക്കാനായിട്ടാണ് നഗരസഭ ടൈല്‍സ് വിരിച്ചത്.2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ടൈലിങ്ങ് ജോലികള്‍ ആരംഭിച്ചത് . ടൈല്‍സ് വിരിയ്ക്കല്‍ ജോലികള്‍ ഏകദേശം പൂര്‍ത്തികരിച്ച റോഡ് ഉയര്‍ന്നതോട് കൂടി കിഴക്ക് വശത്തേ ഫുട്ട്പാത്ത് റോഡിനേക്കാളും താഴ്ന്ന് പോവുകയായിരുന്നു.ഇത് ഭാവിയില്‍ വെള്ളകെട്ടിന് സാദ്ധ്യതയുള്ളതിനാലും ഇവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പേട്ടയ്ക്കും തടസമാവുകയും ചെയ്യുമെന്നതിനാല്‍ ഫുട്പാത്ത് റോഡിനൊപ്പം ഉയര്‍ത്തി നിര്‍മ്മിക്കുന്നതിനായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തിക്കായി 5 ലക്ഷം രൂപയുടെ നോണ്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചപ്പോള്‍ സമീപത്തേ കടകള്‍ കയ്യേറിയ സ്ഥലം തിരിച്ച് പിടിക്കുന്നതിന് നഗരസഭ തയ്യാറാകാത്തത് കടുത്ത പ്രതീഷേധത്തിനിടയാക്കുന്നുണ്ട്. ഓട്ടോ പേട്ടയ്ക്ക് സ്ഥലം അനുവദിക്കാന്‍ കഴിയില്ല എന്ന കൗണ്‍സില്‍ തീരുമാനവും ഓട്ടോ ക്കാരുടെ പ്രതിഷേധത്തീനിടയാക്കി. തീങ്കളാഴ്ച്ച രാവിലെ ചെയര്‍പേഴ്‌സണ്‍ നീമ്യാ ഷിജു റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരീ ശിവരാമന്‍ , സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ വി സി വര്‍ഗ്ഗീസ് ,വത്സല ശശി ,അബ്ദുള്‍ ബഷീര്‍, എം ആര്‍ ഷാജു ,സെക്രട്ടറി എ എന്‍ അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Advertisement