പൂങ്കുന്നം ജയകുമാർ വധം, കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിട്ടയച്ചു

43

ഇരിങ്ങാലക്കുട :2017 വർഷത്തിൽ പൂങ്കുന്നം ഹരിനഗറിൽ ഫുട്‌ബോൾ ഗ്രൗണ്ടിനടുത്ത് വെച്ചുണ്ടായ തർക്കത്തിൽ പരിക്ക് പറ്റിയ കാർത്ഥിക്കിന്‌ നഷ്ട്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ടു കൂട്ടുക്കാർ ചേർന്ന് കൊല്ലപ്പെട്ട ജയകുമാറിനെ ചോദ്യം ചെയ്തുവെന്നും തുടർന്നുണ്ടായ മല്പിടുത്തത്തിൽ ജയകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ചതിൽ വാരിയെല്ല് പൊട്ടി രക്തം വാർന്ന് കുഴഞ്ഞു വീണ ജയകുമാറിനെ പിന്നീട് പ്രതികൾ ചേർന്ന് വീടിനു സമീപം ഉപേക്ഷിച്ചു പോയി എന്നും അവശ നിലയിലായ ജയകുമാർ പിന്നീട് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു എന്നാണ് പ്രോസി ക്യൂഷ്യൻ കേസ്.ഒന്നാം പ്രതി പൂങ്കുന്നം ഹരിനഗർ പ്ലക്കോട്ട് പറമ്പിൽ പ്രസാദ്, കാട്ടൂക്കാരൻ സജി, കാച്ചപ്പള്ളി അനു, പുത്തൻവീട്ടിൽ ബിജോയ്‌ എന്നിവർക്കെതിരെ തൃശൂർ വെസ്റ്റ് പോലീസ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുറ്റ കൃത്യത്തിന് ശേഷം നാലാം പ്രതിയുടെ സഹായത്തോടെ ശേഷം പ്രതികൾ ഗുരുവായൂരിലെത്തി ഒളിവിൽ താമസിച്ചു വരവേ പോലീസ് സംഘo പിന്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. വിചാരണ മദ്ധ്യേ പ്രതികളെ ഒളിവിൽ പാർപ്പിക്കുവാൻ സഹായം ചെയ്ത ജിജിത് എന്ന സാക്ഷി കേസിൽ കൂറുമാറിയിരുന്നു. കൂറു മാറിയ സാക്ഷി ജിജിത്തിനെതിരെ കള്ള സാക്ഷി പറഞ്ഞതിന് നടപടി സ്വീകരിക്കുവാൻ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് ഉത്തരവായിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷൻ നടപടികളിൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വിട്ടയച്ചും കോടതി വിധി പ്രസ്ഥാവിച്ചിട്ടുള്ളതാണ്.1,2 പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് പി എസ് ഈശ്വരൻ ശേഷം പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് പി ആർ ആനന്ദൻ, അഡ്വക്കേറ്റ് എ ദേവദാസ്, അഡ്വക്കേറ്റ് വി പി പ്രജീഷ് എന്നിവർ ഹാജരായി.

Advertisement