Thursday, March 26, 2026
27.9 C
Irinjālakuda

കൂടല്‍മാണിക്യം തീരുവുത്സവം : ദീപകാഴ്ച്ച നടത്തുന്നതില്‍ തര്‍ക്കം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തീരുവുത്സവത്തോട് അനുബന്ധിച്ച് ദീപകാഴ്ച്ച നടത്തുന്നതില്‍ കൂടല്‍മാണിക്യം ദേവസ്വവും കഴിഞ്ഞ വര്‍ഷം ദീപകാഴ്ച്ച നടത്തിയ ദീപകാഴ്ച്ച കമ്മിറ്റിയും തമ്മില്‍ തര്‍ക്കം.വെള്ളിയാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ദേവസ്വത്തിന്റെ സമ്മതം കൂടാതെ ആര്‍ക്കും തിരുവുത്സവത്തോട് അനുബദ്ധിച്ച് ദീപകാഴ്ച്ച നടത്താന്‍ അനുമതി നല്‍കെരുതെന്ന് ദേവസ്വം കത്ത് മുഖേന കൗണ്‍സിലിനെ അറിയിച്ചു.എന്നാല്‍ അതേസമയം കഴിഞ്ഞ വര്‍ഷം ദീപകാഴ്ച്ച നടത്തിയ കമ്മിറ്റി സന്തോഷ് ചെറാക്കുളത്തിന്റെ പേരില്‍ ഈ വര്‍ഷവും ദീപകാഴ്ച്ച നടത്തുന്നതിന് അനുമതിയ്ക്കായി വെച്ച അപേക്ഷയും കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നിരുന്നു.ദീപകാഴ്ച്ച യുടെ പേരില്‍ അനധികൃത പണപിരിവ് നടത്തിയതായി ആരോപണമുള്ള ദീപകാഴ്ച്ച കമ്മിറ്റിയ്ക്ക് അനുമതി നല്‍കരുതെന്ന നിലപാടാണ് ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.എന്നാല്‍ ദേവസ്വത്തിന് നഗരസഭയുടെ സ്ഥലത്ത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അധികാരമില്ലെന്നും കൗണ്‍സില്‍ യോഗം ഈകാര്യം തീരുമാനിക്കണം എന്ന നിലപാടിലായിരുന്നു ബി ജെ പി കൗണ്‍സിലര്‍മാര്‍.ദീപകാഴ്ച്ചയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേവസ്വത്തിന്റെയും ദീപകാഴ്ച്ച കമ്മിറ്റിയുടെയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ദീപകാഴ്ച്ച നടത്തണമെന്ന നിലപാട് യു ഡി എഫ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം.ദേവസ്വം നേരിട്ട് ഇത്തവണ ദീപകാഴ്ച്ച നടത്തുണ്ടെങ്കില്‍ ദേവസ്വത്തിന് അനുമതി നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു.എന്നാല്‍ ദേവസ്വം ഇത് വരെയും ദീപകാഴ്ച്ച നടത്തുന്നതിനായി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടില്ല.അത്തരത്തില്‍ അപേക്ഷ വന്നാല്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഗരസഭ ദീപകാഴ്ച്ചയ്ക്ക് അനുവദിക്കുന്ന സ്ഥലം ലേലത്തില്‍ വെയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.മതവികാരം വൃണപെടുന്ന വിഷയമായതിനാല്‍ സെക്രട്ടറിയും ചെയര്‍പേഴ്‌സണും ദേവസ്വം അഡ്മിന്‍സ്റ്റട്രറും ആയി ഈ കാര്യത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനം എടുക്കാം എന്ന ധാരണയില്‍ അജണ്ട മാറ്റി വെച്ചു.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img