കാറളം : കരുവന്നൂർ പുഴയിൽ വെള്ളാനി നന്തി പ്രദേശത്ത് മത്സ്യ കൂട് കൃഷി നടത്തിയ കർഷകരുടെ കൂടുകൾ ഇന്നലെയുണ്ടായ മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ച് പോയി. മീനുകൾക്ക് രാവിലെ തീറ്റ നൽകുന്നതിന് എത്തിയപ്പോഴാണ് കൂട് നഷ്ട്ടപ്പെട്ടത് കർഷകർ അറിഞ്ഞത് , നന്തി കൊറ്റംക്കോട് പാലത്തിൽ കൂടുകൾ രാവിലെ തടഞ്ഞു കിടക്കുന്നത് നാട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ വിവരം മത്സ്യ കർഷകരായ അഖിൽ ലക്ഷമണൻ ,സിജോ ഫ്രാൻസിസ് എന്നിവർ അറിഞ്ഞത്,പുഴയിൽ വലിയ മുളകൾ താഴ്ത്തി കെട്ടിയും, വലിയ കരിങ്കലുകളിലും,ചുറ്റുമുള്ള മരങ്ങളിലുമായി കയർ കെട്ടി കൂടിന് സംരക്ഷണം നൽകിയിരുന്നു എന്നാൽ രണ്ട് ദിവസമായി പെയ്ത കനത്ത മഴയുടെ കുത്തൊഴുക്കിലും കൂടാതെ പുഴയിലുടെ രാത്രി വന്ന വലിയ മരങ്ങളുടെ ഇടിയുടെ ഭാഗമായി കൂടിൽ കെട്ടിയ കയറുകൾ പൊട്ടിപോയതാവാം എന്നാണ് കർഷകർ കരുതുന്നത്.. ഏകദേശം ഒരു കൂടിന് ഒന്നര ലക്ഷം രൂപ ചിലവ് വരുന്നുണ്ട്, നാല് കൂടുകൾക്കാണ് നാശനഷ്ട്ടം സംഭവിച്ചത്,ഏകദ്ദേശം അയ്യായ്യിരം തിലോപിയ മീനുകളും നാലായ്യിരം കരിമീൻ കുഞ്ഞുങ്ങളും കൂടുകളിൽ ഉണ്ടായിരുന്നു.. പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ട്ടമാണ് മഴവെള്ള പാച്ചിലിൽ മത്സ്യ കൂട് കർഷകർക്ക് നേരിടേണ്ടി വന്നത്, സംഭവ സ്ഥലത്ത് കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേമംരാജ്, മെമ്പർമാരായ അബിളി റെനിൽ, സുനിൽ മാലാന്ത്ര, ഫിഷറീസ് അക്കോ കൾച്ചർ പഞ്ചായത്ത് പ്രേമോട്ടർ അനിൽകുമാർ മംഗലത്ത്, ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഗോപാല കൃഷ്ണൻ മാവിലയുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് സിവിൽ ഡിഫൻസ് ടീം,ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്സ് ,നാട്ടുക്കാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുകൾ പുഴയിൽ നിന്നും കരകടിക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
കരുവന്നൂർ പുഴയിലെ കുത്തൊഴുക്കിൽ ഒലിച്ച് പോയി മത്സ്യകൃഷി കൂട്
Advertisement