കഴിഞ്ഞദിവസം കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർഥിയുടെ മൃതദേഹം മുനയം ദ്വീപ് പരിസരത്തുനിന്ന് കണ്ടെത്തി

681

ഇരിങ്ങാലക്കുട: കഴിഞ്ഞദിവസം കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർഥിയുടെ മൃതദേഹം മുനയം ദ്വീപ് പരിസരത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ വ്യാപകമായി ഫയർഫോഴ്സ് വിഭാഗവും, മുങ്ങൽ വിധത്തിലും പരിശോധന നടത്തിയെങ്കിലും വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.ഇന്ന് ഉച്ചയോടെ കരാഞ്ചിറ മുനയം ദ്വീപിന് സമീപത്തുനിന്നും ഒരു മൃതദേഹം കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തി മൃതദേഹം എടുത്ത് പൊലീസിന് കൈമാറി തുടർന്ന് പോലീസും വിദ്യാർഥിയുടെ വീട്ടുകാരും നടത്തിയ പരിശോധനയിൽ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥി തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പുല്ലൂർ അമ്പലനട ചുങ്കത്ത് വീട്ടിൽ ജോസ് ( ഹെഡ് ക്ലാർക്ക് ബ്ലോക്ക് പഞ്ചായത്ത് തളിക്കുളം ) മകൻ അലൻ ക്രിസ്റ്റോ ( 17 )ആണ് മരണമടഞ്ഞത്. അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.

Advertisement