സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച കേരള കോളേജ് ഗെയിംസ് 2022 ൽ അതുല്യമായ നേട്ടം കൈവരിച്ച കായിക പ്രതിഭകളെ ആദരിച്ചു

39

ഇരിങ്ങാലക്കുട: സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച കേരള കോളേജ് ഗെയിംസ് 2022 ൽ അതുല്യമായ നേട്ടം കൈവരിച്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കായിക പ്രതിഭകളെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ ആദരിച്ചു. കുസാറ്റിൽ വെച്ചു ഗെയിംസിൽ പതിനൊന്ന് പോയിന്റുമായാണ് കോളേജ് ഓവറോൾ കിരീടം സ്വന്തമാക്കിയത്.ഗെയിംസിൽ നടന്ന കോളേജ് കേരള സെൻറ് ജോസഫ്സ് യൂണിവേഴ്സിറ്റികളും കോളേജുകളും ഒരുപോലെ പങ്കെടുത്ത ആയിരത്തോളം കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 140 കോളേജുകളോടാണ് സെന്റ് ജോസഫ്സ് മത്സരിച്ചത്. വനിതകൾ മാത്രം മത്സരാർത്ഥികളായുള്ള ഒരു കലാലയം ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്നത് അത്യപൂർവ്വമാണ്. കായിക രംഗത്ത് മികവുറ്റ സംഭാവനകൾ നല്കുകയും നിരവധി തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരാകുകയും ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളേജിന് മറ്റൊരു പൊൻ തൂവലാണ ഈ വിജയം. ബോക്സിങ്ങിൽ 28 പോയിന്റോടെ ഒന്നാം സ്ഥാനവും ബാഡ്മിൻറണിലും ബാസ്കറ്റ് ബോളിലും രണ്ടാം സ്ഥാനവും കോളേജിന് ലഭിച്ചു. ഇന്ത്യൻ ഫുട്ബോൾ രംഗത്ത് കേരളത്തിന്റെ സംഭാവനകളായ മുഹമ്മദ് റാഫിയും സി.കെ.വിനീതുമാണ് അനുമോദന ചടങ്ങിൽ മുഖ്യ അതിഥികളായെത്തിയത്. കേരള സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഒരു വനിത കോളേജ് ഓവറോൾ കിരീടം നേടുക എന്നത് ഒരു ചരിത്ര സംഭവമാണെന്ന് പറഞ്ഞു കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ.സാംബശിവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കായിക വിഭാഗം മേധാവി ഡോ.സ്റ്റാലിൻ റാഫേൽ അധ്യാപിക തുഷാര എം.എസ് കോച്ച് പി.സി.ആൻറണി, ലഫ്റ്റനന്റ് ലിറ്റി ചാക്കോ, ഡോ.ജോസ് കുര്യാക്കോസ്, ഡേവിസ് ഊക്കൻ, അശ്വതി, ദിവ്യ സാം, മെൽവി സേവ്യർ എന്നിവർ പങ്കെടുത്തു.

Advertisement