“പെണ്ണൊരുക്കം” പരിപാടിയിൽ സെമിനാർ സംഘടിപ്പിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന “പെണ്ണൊരുക്കം” പരിപാടിയിൽ നടന്ന സെമിനാർ കാട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ ഉത്ഘാടനം നിർവഹിച്ചു.ലിംഗാധിഷ്ഠിത അതിക്രമങ്ങളും,സമകാലിക കേരളവും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.ആധുനിക ലോകത്ത് സ്ത്രീകൾ ഇരയാക്കപ്പെടുന്ന അതിക്രമങ്ങളും,കുടുംബശ്രീയുടെ പ്രസക്തിയും കേരളത്തിന്റെ നിലപാടും എല്ലാം ചർച്ചാവിഷയമായി.50%സംവരണം സ്വാതന്ത്ര്യാനന്തര കാലം മുതൽ ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അടിച്ചമർത്തലുകൾ നേരിടുന്ന വിഭാഗമായി ലോകത്ത് പല ഭാഗങ്ങളിലും സ്ത്രീകൾ മാറുന്നുണ്ട്.ഇതിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് കേരളത്തിൽ എന്നത് നവോഥാന കേരളത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാണിക്കുന്നു.ഇതിൽ നല്ലൊരു പങ്ക് വഹിക്കുന്നതിന് കുടുംബശ്രീ പ്രസ്ഥാനത്തിന് ആയിട്ടുണ്ടെന്നത് അഭിനന്ദനീയം തന്നെ.ഇരിങ്ങാലക്കുട ബ്ലോക്ക് കാട്ടൂർ ഡിവിഷൻ മെമ്പർ അമിത മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബ ശ്രീ വൈസ് ചെയർപേഴ്‌സൻ ബസീല സഗീർ സ്വാഗതവും സിഡിഎസ് അംഗം റെമീന നൗഷാദ് നന്ദിയും പറഞ്ഞു.കേരള സർക്കാർ സ്നേഹിത തൃശ്ശൂർ ജില്ല സർവീസ് പ്രൊവൈഡർ കെ.എൻ വിനീത വിഷയത്തെ കുറിച്ചുള്ള സെമിനാർ അവതരിപ്പിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img