കൂട്ടയി കൂട്ടമായി കൂര്‍ക്ക കൃഷി -രണ്ടാംഘട്ട വിളവെടുപ്പ്

48

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളില്‍ രണ്ടാംഘട്ട  കൂര്‍ക്ക വിളവെടുപ്പ് നടത്തി .ഇത്തവണ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് തരിശു ഭൂമി കൃഷിയിടമാക്കിയ സ്ഥലത്ത് കൂര്‍ക്കകൃഷി നടത്തി നല്ല വിളവ് ലഭിച്ച സന്തോഷത്തിലാണ്.2 സെന്റ് ഭൂമിയില്‍ നിന്നു മാത്രം 50 കി.ഗ്രാം. കൂര്‍ക്ക വിളവെടുക്കാനായി എന്നത് കൗമാര കര്‍ഷകര്‍ക്ക്  അത്ഭുതാവഹമാകുകയും കൃഷിയില്‍ കൂടുതല്‍ താത്പര്യം വളരാനും സഹായകമായി.ഔപചാരിക വിപണോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ മേരിക്കുട്ടി ജോയി നിര്‍വ്വഹിച്ചു.ജൈവരീതിയില്‍ ചെയ്ത വിളവായതിനാല്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു.വൃത്തിയാക്കിയ കൂര്‍ക്ക -മൂല്യ വര്‍ദ്ധിത ഉത്പന്നമായി വിപണനത്തിന് തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയ്യെടുത്തതും പ്രോത്സാഹന ജനകമായി.കൃഷിയില്‍ നിന്നും ലഭിക്കുന്ന പണം പഠനത്തില്‍ മിടുക്കരായ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കാന്‍ കുട്ടികളെടുത്ത് തീരുമാനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.

Advertisement