കാറളം: മുകുന്ദപുരം സര്‍ക്കിളിലെ 27 സംഘങ്ങളിലെ 554 അംഗങ്ങള്‍ക്ക് അംഗസമാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാധനസഹായമായി 1 കോടി 15 ലക്ഷം രൂപ ആദ്യഘട്ടം അനുവദിച്ചു. അംഗസമാശ്വാസനിധിയുടെവിതരണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ലളിത ബാലന്‍ അദ്ധ്യക്ഷത വഹിച്ചു . കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമപ്രേംരാജ്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവര്‍ മുഖ്യഅഥിതികളായിരുന്നു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ് രമേഷ് , സംസ്ഥാന സഹകരണ യൂണിയന്‍ മെമ്പര്‍ ലളിത ചന്ദ്രശേഖരന്‍,മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.സി അജിത്, മുകുന്ദപുരം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ ഡേവീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ് ബാബു സ്വാഗതവും ബാങ്ക് സെക്രട്ടറി വി.എ ആശ നന്ദിയും അര്‍പ്പിച്ചു.
സഹകാരികള്‍ക്ക് അംഗസമാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം മന്ത്രി ഡോ.ആര്‍. ബിന്ദു വിതരണം ചെയ്തു
Advertisement