ആളൂർ ഗ്രാമ പഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായുള്ള പുതിയ ടാങ്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

33

ആളൂർ:ഗ്രാമ പഞ്ചായത്തിലെ പൂപ്പച്ചിറ കുടി വെള്ള പദ്ധതിക്കായിട്ടുള്ള കല്ലേറ്റുങ്കരയിലുള്ള പ്രസ്തുത ടാങ്ക് ചോർച്ചയും കാലപ്പഴക്കവും മൂലം അപകട ഭീഷണിയിലായതിനാലാണ് പൊളിച്ച് പണിയുന്നതിന് തീരുമാനിച്ചത്. നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2019 – 20 പ്രകാരം അന്നത്തെ എം.എൽ.എ ആയിരുന്ന പ്രൊഫ. കെ.യു. അരുണൻ 30,000,00 (മുപ്പത് ലക്ഷം ) രൂപ അനുവദിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനെ തുടർന്ന് പഴയ ടാങ്ക് പൊളിക്കുന്ന പ്രവർത്തി പൂർത്തിയാക്കിയാണ് പുതിയ ടാങ്കിന്റെ പണികൾ ആരംഭിച്ചിരിക്കുന്നത്. 50,000 ലിറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള കപ്പാസിറ്റിയാണ് പുതിയ ടാങ്കിനുള്ളത്.കല്ലേറ്റുങ്കര വാട്ടർ ടാങ്ക് പരിസരത്ത് ചേർന്ന ഉദ്ഘാടന ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോ ജോ ആന്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ മുഖ്യാതിഥി ആയിരുന്നു. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംങ്ങ് എഞ്ചിനീയർ പൗളി പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു കല്ലേറ്റുങ്കര ഇടവക വികാരി റവ . ഫാ. ജോസ് പന്തല്ലൂ ക്കാരൻ ആശംസ നേർന്നു . വാർഡ് മെമ്പർ ടി.വി. ഷാജു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.എസ്. ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Advertisement