Saturday, May 2, 2026
25.9 C
Irinjālakuda

CPI യുടെ നേതൃത്വത്തില്‍ കുട്ടംകുളം സമരത്തിന്റെ 75ാം വാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട:അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി ,ഇരിങ്ങാലക്കുടയില്‍ നടന്ന ഐഥിഹാസികമായ കുട്ടംകുളം സമരത്തിന്റെ 75ാം വാര്‍ഷികം CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു . അതിന്റെ ഭാഗമായി കുട്ടംകുളത്തിനു സമീപം തയ്യാറാക്കിയ കൊടിമരത്തില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി,ജില്ലാ എക്സി. അംഗം ടി.കെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.മണി,എന്‍.കെ ഉദയപ്രകാശ് ,കെ. വി.രാമകൃഷ്ണന്‍,കെ.കെ. ശിവന്‍,കെ.സി. ബിജു,കെ. എസ് പ്രസാദ് ,ഷീല അജയഘോഷ്,ലതസഹദേവന്‍,എന്നിവര്‍ പങ്കെടുത്തു.വെെകുന്നേരം മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 75 കേന്ദ്രങ്ങളില്‍ സമരസ്മൃതിജ്വാല തെളിയിച്ച് പ്രതിജ്ഞയെടുത്തു.ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രത്തിനു മുന്നിലുള്ള കുട്ടം കുളം പരിസരത്തുള്ള റോഡിലൂടെ പിന്നോക്കാധി ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കുവാനുള്ള അവകാശം നിഷേധിച്ചു കൊണ്ട് 1910 ല്‍ ഒരു തീണ്ടല്‍ പലക സ്ഥാപിച്ചിരുന്നു,അതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും,SNDP യുടേയും,പുലയമഹാസഭയുടേയും നേതൃത്വത്തില്‍ നടന്ന പക്ഷോഭങ്ങളുടെ ഭാഗമായി 1946 ജൂണ്‍ 23 ന് കുട്ടംകുളത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി.സമരത്തിന് നേതൃത്വം കൊടുത്ത പി. ഗംഗാധരനേയും,കെ. വി ഉണ്ണിയേയും വിളക്കുകാലില്‍ കെട്ടിയിട്ട് പോലീസ് നിഷ്ഠൂരമായി മര്‍ദ്ദിച്ചു,സമരക്കാര്‍ തീണ്ടല്‍ പലക കുട്ടംകുളത്തിലേക്ക് വലിച്ചെറിഞ്ഞു.ദുരൊചരണങ്ങള്‍ക്കെതിരെ കൊച്ചിരാജ്യത്ത് നടന്ന ഏറ്റവും വലിയ സംഘടിത പ്രക്ഷോഭമായിരുന്നു കുട്ടംകുളം സമരം.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img