Saturday, July 19, 2025
25.2 C
Irinjālakuda

പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിന്‍റെ ക്ഷേമത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് പ്രൊഫ ആർ ബിന്ദു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു.
• അടിസ്ഥാന സൗകര്യ വികസനം, പാർപ്പിടം, തൊഴിൽ, ഭക്ഷണം, ജീവിത നിലവാരം ഉയർത്തൽ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
• സഹകരണ മേഖലയിലെ ഇടപെടലുകളിലൂടെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിവിധോദ്ദേശ സഹകരണ സംഘത്തിൻ്റെ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി മുന്‍ഗണന നല്‍കുകയും, സംഘം പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും .
സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, കോളനികൾ കേന്ദ്രീകരിച്ച് സൌജന്യ PSC കോച്ചിംഗ് സെന്‍റെറുകൾ, ചാത്തൻ മാസ്റ്ററുടെ പേരിൽ വനിതാ സ്വയം തൊഴിൽ കേന്ദ്രം, വിധവകളായ പട്ടികജാതി/വർഗ്ഗ വനിതകൾക്ക് അഭയ കേന്ദ്രങ്ങൾ,സഹകരണ മേഖലയിൽ പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൂപ്പർ മാർക്കറ്റുകൾ, കാന്‍റീന്‍, മത്സ്യ മാർക്കറ്റുകൾ, പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനായുള്ള സൗകര്യമുറപ്പാക്കൽ എന്നിവക്കായി മുന്‍ഗണന നല്‍കും.ചാത്തൻ മാസ്റ്റർ സ്മൃതി മണ്ഡപം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രോഫ. ആർ ബിന്ദു. ചാത്തൻ മാസ്റ്റർ ഹാൾ നവീകരണമുൾപ്പെടെയുള്ള ഈ ബൃഹത് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചാൽ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തന്‍റെ പിതാവ് രാധാകൃഷ്ണൻ മാസ്റ്ററുടെ സഹപ്രവർത്തകനായിരുന്ന ചാത്തൻ മാസ്റ്ററോടുള്ള ധാര്‍മ്മിക ബാധ്യത നിറവേറ്റല്‍ കൂടിയാകുമെന്ന് അവര്‍ പറഞ്ഞു.

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...
spot_img

Related Articles

Popular Categories

spot_imgspot_img