Sunday, July 12, 2026
27.5 C
Irinjālakuda

ക്രൈസ്റ്റ്‌ കോളേജ് ഓഫ് എഞ്ചിനീയറിംഗ്‌ ഇലക്ട്രിക്കൽ വിഭാഗം പി-സിം ഹാൻഡ്സ് ഓൺ ട്രെയിനങ്ങ് നടത്തി

ഇരിങ്ങാലക്കുട:ജൂലായ് 24,25 ദിവസങ്ങളിൽ ക്രൈസ്റ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്‌ വിഭാഗക്കാർ പി-സിം ഹാൻഡ്സ് ഓൺ (Hands-on P-SIM) ട്രെയിനിംഗ്‌ നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പാൾ ഡോ. വി.ഡി.ജോൺ, ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് പ്രൊഫ.ബെന്നി.കെ.കെ എന്നിവർ സംസാരിച്ചു. അധ്യാപകരുടെ സാനിദ്ധ്യം ഈ വേളയെ കൂടുതൽ ദീപ്തമാക്കി. മാനേജ്മെന്റിന്റെ പ്രോത്സാഹനം ഈ ഉദ്യമത്തിന് കൂടുതൽ കരുത്തേകി. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർമാരായ അലക്സ് ജോസും അഞ്ജലി ആന്റോയുമാണ് ഈ ട്രെനിങ്ങിന് മാർഗ്ഗദർശികളായത്. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗക്കാരും ഇലക്ട്രോണിക്സ് വിഭാഗക്കാരും SCMS, വിശ്വജ്യോതി, KMEA, കല്ലോപ്പറ എഞ്ചിനീയറിംഗ് കോളേജിലെ അനേകം വിദ്യാർത്ഥികളും ഈ ട്രെയ്നിംഗിൽ പങ്കെടുത്തു. വിഷയാസ്പദമായി പരസ്പരം സംസാരിച്ചും അദ്ധ്യാപകരോട് സംശയങ്ങൾ ചോദിച്ചും വിദ്യാർത്ഥികൾ പി-സിം സോഫ്റ്റ്വെയർ സഹായത്തിൽ സർക്യൂട്ടുകൾ രൂപകല്പന ചെയ്തു. വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത മാതൃകകൾ സമർപ്പിക്കുന്നതിനോടൊപ്പം അവർക്ക് പ്രോത്സാഹന സർട്ടിഫിക്കറ്റ് സമ്മാനദാനം നടത്തി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img