Friday, April 17, 2026
33.9 C
Irinjālakuda

സഹജീവികള്‍ക്ക് കരുണയുടെ മുഖമായി സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനി നിവാസികള്‍

മുരിയാട് : കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തുന്ന മലയാളികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കുവാനുള്ള സൗകര്യങ്ങളൊരുക്കി സഹജീവികള്‍ക്ക് കരുണയുടെ മുഖമായി മാറുകയാണ് മുരിയാട് സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനിയിലെ നിവാസികള്‍. സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട്
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനായി ശ്രമകരമായ നടപടികളാണ് ചെയ്തു കൊണ്ടിരിക്കുന്നത് . പഞ്ചായത്ത്-വില്ലേജ് അധികൃതര്‍ ക്വാറന്റീന്‍
കേന്ദ്രങ്ങളാക്കുന്നതിനായി കെട്ടിടങ്ങളും വീടുകളും തേടി അലയുകയാണ്. പലരും
രോഗഭീതി കൊണ്ടോ മറ്റോ സ്വന്തം കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാകുന്നുമില്ല. ഈ പ്രതിസന്ധിയിലാണ് നാട്ടിലേക്കെത്തുന്ന മലയാളികളെ സഹജീവികളായി കണ്ട് സമൂഹത്തിനാകെ കരുണയുടെ മാതൃകയാകുന്ന സീയോന്‍-ഷെക്കേം
ഹൗസിംഗ് കോളനിയിലെ നിവാസികള്‍ ആശ്വാസം പകരുന്നത്.മുരിയാട് എംപറര്‍
ഇമ്മാനുവേല്‍ സഭാ വിശ്വാസികള്‍ താമസിച്ച് കൊണ്ടിരിക്കുന്ന
സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനിയിലെ പതിനെട്ട് വീടുകള്‍ ക്വാറന്റീന്‍
കേന്ദ്രമാരംഭിക്കാന്‍ വിട്ട് നല്‍കിയിരിക്കുകയാണ്. മറ്റ് വീടുകള്‍ സ്വന്തമായുള്ളവരോ വാടകക്ക് മാറിത്താമസിക്കാന്‍ കഴിവുള്ളവരോ അല്ല ഇവിടത്തെ താമസക്കാര്‍. ഇവരെല്ലാം തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും ഭവനങ്ങളിലെ പരിമിത സൗകര്യങ്ങള്‍ പങ്കിട്ട് സഹജീവികളുടെ ക്വാറന്റീന്‍ കാലം മുഴുവന്‍ സ്വയം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനമെടുത്തു കൊണ്ടാണ് ഇവര്‍ ഈ മാതൃക കാണിച്ചത്. പതിനെട്ട്
കുടുംബങ്ങളും അവരുടെ അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുത്ത് വീടുകള്‍
അണുവിമുക്തമാക്കി അതിഥികള്‍ക്കായി പഞ്ചായത്ത്-റവന്യൂ അധികൃതര്‍ക്ക്
കൈമാറി.ഇവരുടെ മാതൃകാപരമായ പ്രവൃത്തിയിലൂടെ മുരിയാട് ഗ്രാമപഞ്ചായത്തിലെ
ഏക ക്വാറന്റില്‍ കേന്ദ്രമൊരുക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലും
സംതൃപ്തിയിലുമാണ് ചുമതലക്കാരനായ തഹസില്‍ദാര്‍ ഐ.ജെ മധുസൂദനും പഞ്ചായത്ത്
പ്രസിഡന്റ് സരിത സുരേഷും മറ്റ് സഹപ്രവര്‍ത്തകരും. കോവിഡ് വ്യാപന വിരുദ്ധ
നടപടികളുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി
കിച്ചണിലേക്ക് ആവശ്യമായ അരിയും പല വ്യഞജനങ്ങളും എംപറര്‍ ഇമ്മാനുഏല്‍
ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്തിരുന്നു.നേരത്തെ പഞ്ചായത്തിന്
ട്രസ്റ്റ് നല്‍കിയ സാനിറ്റൈസര്‍, മാസ്‌ക് എന്നിവയ്ക്ക് പുറമെയാണിത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img