കാട്ടൂർ:കാട്ടൂർ ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ്, KSEB യുടെ കാറളം പവർഹൌസ് സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.KSEB യുടെ കാട്ടൂർ സെക്ഷനിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്ന സേവനങ്ങളെല്ലാം ഇനിമുതൽ പുതിയ ഓഫീസിൽ ലഭ്യമാകുന്നതാണ്.04.05.2020 മുതൽ വൈദ്യുതി ചാർജ് പുതിയ ഓഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് എല്ലാ മാന്യ ഉപഭോക്താക്കളെയും അറിയിക്കുന്നു.
Advertisement