നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രത്തില്‍നവീകരണകലശവും പുനപ്രതിഷ്ഠയും

1487

കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രം .ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ ഒരേചുറ്റമ്പലത്തിനുളളില്‍ രണ്ടു ശ്രീ കോവിലുകളിലായി കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം .ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് അംഗവൈകല്യം സംഭവിച്ച വിഷ്ണു വ്ിഗ്രഹമാണ് ഇപ്പോഴും പൂജിച്ചു കൊണ്ടിരിക്കുന്നത് .ദേവപ്രശ്‌ന വിധി പ്രകാരം പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതാണ് നവീകരണകലശത്തിന്റെ മുഖ്യകര്‍മ്മ ഭാഗം .ഊരായ്മക്കാരും നാട്ടുക്കാരില്‍ നിന്നും തിരഞ്ഞെടുത്ത ക്ഷേത്ര നവീകരണകലശ കമ്മിറ്റിയും നിലവിലുള്ള ഭരണസമിതിയും സംയുക്തമായാണ് നവീകരണകലശവും പുനപ്രതിഷ്ഠയും നടത്തുന്നത് തൃപ്രയാര്‍ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറെ മന ബ്രഹ്മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രം തന്ത്രി തകരമണ്ണ് മന ബ്രഹ്മശ്രീ ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 2018 ഫെബ്രുവരി9-ാം തിയ്യതി (1193 മകരം 26)മുതല്‍ 19-ാം തിയ്യതി (1193 കുംഭം 7)വരെ 11 ദിവസത്തെ താന്ത്രിക ചടങ്ങുകളാണ് നടത്തപ്പെടുന്നത് .നവീകരണകലശത്തോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .ആദ്ധ്യാത്മിക പ്രഭാഷണം ,തിരുവാതിര ,സംഗീതാര്‍ച്ചന,സോപാന നൃത്തം ,തബല തരംഗ്,തായമ്പക,ഭക്തി ഗാനമേള ,കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .ചെയര്‍മാന്‍ വിശാഖന്‍ നമ്പൂതിരി ,സുജയ് നമ്പൂതിരി ,രുദ്രന്‍ വാരിയര്‍ ,കണ്‍വീനര്‍ ശിവദാസന്‍ മാത്തോളി ,സെക്രട്ടറി സോമസുന്ദരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

Advertisement