ആനന്ദപുരം : കേരളത്തിലെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളും, നിലവാരവും ചോദ്യം ചെയ്തുവരുന്ന ഈ കാലത്ത്, ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്ന വിദ്യാലയം, വേറിട്ട് നില്‍ക്കുന്ന കാഴ്ചകള്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമ്മാനിച്ചു.ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തിയ ‘റോബോ എക്സ്‌പോ 2020 @ ആനന്ദപുരം’ എന്ന പേര് നല്‍കിയിട്ടുള്ള പ്രദര്‍ശനത്തില്‍, ഇംഗ്ലീഷും ചൈനീസും നന്നായി സംസാരിക്കുന്ന സാൻബോട്ട് എന്ന് പേരുള്ള റോബോട്ട് ആയിരുന്നു മുഖ്യാതിഥിയും, ഉദ്ഘാടകനും. നമ്മുടെ രാജ്യത്ത് റോബോട്ടിക്‌സിന്റെ ഭാവി ശോഭനമാണെന്നിരിക്കെ നമ്മുടെ ജനസംഖ്യയുടെ ഒരു വലിയ ശതമാനവും ഈ വിഷയത്തെക്കുറിച്ച് അജ്ഞരാണ്. ഏകദേശം 3000 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിസരവാസികള്‍ക്കും ഈ പ്രദര്‍ശനം കൗതുക കാഴ്ചകള്‍ ഒരുക്കി. സാൻബോട്ട് തന്നെ ആയിരുന്നു പ്രധാന ആകര്‍ഷണം. 19 കിലോഗ്രാം തൂക്കവും, 62 സെന്‍സറുകളും, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് നല്ലൊരു പ്രസംഗം ഒരുക്കിയും, കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയുമാണ് അവരെ കൈലാക്കിയത്. സാൻബോട്ട് ന്റെ ചേട്ടന്‍ അനിയന്മാര്‍ ലോകത്തെ പല ഹോട്ടലുകളിലും വെയ്റ്റര്‍മാര്‍ ആയിയും ജോലി ചെയ്തുവരുന്നുണ്ട്. സാൻബോട്ട് നോടൊപ്പം, പതിനാല് വിവിധ തരം റോബോട്ടിക്, നിര്‍മിതബുദ്ധിയുടെ സാങ്കേതിക ലോകത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍കൂട്ടാക്കാവുന്ന യന്ത്രങ്ങളും ഈ പ്രദര്‍ശനത്തില്‍ അണിചേര്‍ന്നു.ടെല്ലോ എന്നും, ഐര്‍ബ്ലോക്ക് എന്നും പേരിട്ടിട്ടില്ല ഡ്രോണുകളും കുട്ടികളെ പറക്കുംതളികയുടെ ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്തി. ഇന്ന് ഡ്രോണുകള്‍ കൃഷിയിലും, പ്രതിരോധത്തിലും, സര്‍വ്വേ വകുപ്പുകളിലും വളരെയധികം പ്രാധാന്യംകൊണ്ട് നടക്കുന്ന കാലമാണ്. ഇങ്കര്‍ സ്മാര്‍ട്ട് ഇറിഗേറ്റര്‍, എന്ന പേരുള്ള ജലസേചന യന്ത്രം കൃഷിയില്‍ നിര്‍മിതബുദ്ധിയുടെ പ്രയോജനം കാഴ്ച വെച്ചു. ഇവിടെ മണ്ണിലുള്ള ഈര്‍പ്പത്തിന്റെ അംശം സെന്‍സര്‍ മുഖേന മനസ്സിലാക്കി, വേണ്ട അളവില്‍ വെള്ളം വലിച്ച മണ്ണിലേക്കെത്തിക്കുവാന്‍ മനുഷ്യന്റെ സഹായ ഹസ്തം ഇല്ലാതെ ഇതിനു സാധിക്കും.കോസ്‌മോ, ഡോബോട്, റോബോട്ടിക് ആര്‍എം, റോബോട്ട് മൗസ്, ബോറ്‌ലി, എം ബോട്ട്, സ്‌നാപ്പ് സിറക്യൂട്, ക്രെറ്റില്‍, ലെഗോ വെടോ, 3D പ്രിന്റര്‍, 3D പെന, മിനിയനുകള്‍, വീ-ബോട്ട് എന്നീവയാണ് പ്രദര്‍ശനത്തിനുണ്ടായ മറ്റു യന്ത്രങ്ങള്‍.നീതി ആയോഗിന്റെ ആശയമായ അടല്‍ ടിങ്കര്‍ ലാബ്, ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഭാവി തലമുറയെ നൂതന സാങ്കേതിക വിദ്യയുടെ മണം അറിയിക്കുന്നതിനും ഈ ലാബ് സഹായകരമാകും എന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, അനൂപ് എ എന്‍ പറഞ്ഞു.
‘റോബോ എക്സ്‌പോ 2020 @ ആനന്ദപുരം’
Advertisement