കൗണ്‍സിലില്‍ വാക്ക് തര്‍ക്കം ഇന്നും തുടര്‍ന്നു

150

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡില്‍ സ്വകാര്യ വ്യക്തി സൗജന്യമായി ഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട അജണ്ടയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വോട്ടെടുപ്പ്, ബി. ജെ. പി. അംഗങ്ങളുടെ പിന്‍തുണയോടെ യു. ഡി. എഫ്. നേത്യത്വത്തിലുള്ള ഭരണസമിതി അജണ്ട പാസ്സാക്കി, യു. ഡി. എഫ്-ബി. ജെ. പി. കൂട്ടുകെട്ടിലൂടെ സ്വകാര്യ വ്യക്തിക്കു മുന്‍പില്‍ നഗരസഭ മുട്ടുകുത്തിയെന്ന് എല്‍. ഡി. എഫ്, നഗരസഭക്ക് സാമ്പത്തിക ബാധ്യത ഇല്ലാതിരിക്കാനാണ് നടപടിയെന്ന് യു. ഡി. എഫ്. ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭയും, സ്വകാര്യ വ്യക്തിയും തമ്മില്‍ ഹൈക്കോടതിയില്‍ നടന്നു വരുന്ന കേസ്സില്‍ ഹൈക്കോടതി നിര്‍ദ്ദേശമാണ് ഇന്നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കു വന്നത്. 2018 ജൂലൈയില്‍ യു. ഡി. എഫ്-ബി. ജെ. പി. കൂട്ടുകെട്ട് സ്വകാര്യ വ്യക്തിയുമായി ഉണ്ടാക്കിയ ധാരണ കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷ തീരുമാനപ്രകാരം പാസ്സാക്കിയിട്ടും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് പി. വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഏറെ നേരത്തെ എ്ല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഭൂരിപക്ഷ തീരുമാനത്തില്‍ അജണ്ട പാസ്സായാതായി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചുവെങ്കിലും എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാറും, സി. സി. ഷിബിനും വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്നു. രണ്ട് യു. ഡി. എഫ്. അംഗങ്ങളുടെ അഭാവത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചായിരുന്നു. ബി. ജെ. പി. യുടെ മൂന്നംഗങ്ങളും, യു. ഡി. എഫിലെ പതിനേഴംഗങ്ങളും അടക്കം ഇരുപതു പേര്‍ അജണ്ടയെ അനൂകൂലിച്ചപ്പോള്‍ എല്‍. ഡി. എഫിലെ പത്തൊന്‍പതംഗങ്ങളും അജണ്ടയെ എതിര്‍ത്തു.
ഇരിങ്ങാലക്കുട ഗവ ആയൂര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ പുറകു വശത്തെ മണ്ണ് നീക്കം ചെയ്യുന്നതിന് ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയ അജണ്ടയും എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചു. എന്നാല്‍ ആയൂര്‍വേദ ആശുപത്രിയില്‍ നിന്നെടുത്ത മണ്ണ് ജവഹര്‍ കോളിനിയിലേക്കാണ് കൊണ്ടു പോയിട്ടുള്ളതെന്ന് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് ചൂണ്ടിക്കാട്ടി. ഇതോടെ എല്‍. ഡി. എഫ്. അംഗങ്ങളും കുരിയന്‍ ജോസഫും തമ്മില്‍ രൂക്ഷമായി തര്‍ക്കം നടന്നു. എന്നാല്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയ നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റലായാണ് മണ്ണ് നീക്കം ചെയ്തിട്ടുള്ളതെന്ന് മാത്രമാണ് ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞത്. മണ്ണ് എവിടേക്കാണ് കൊണ്ടു പോയതെന്ന് ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതോടെ വിജിലന്‍സ് അന്വേഷണം നടത്തമെന്നു വരെ എല്‍. ഡി. എഫ്. അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍, ജവഹര്‍ കോളനിയില്‍ പരിശോധന നടത്താന്‍ തയ്യാറാണന്നായിരുന്നു വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫിന്റെ വാദം. വിഷയത്തിലിടപ്പെട്ടു സംസാരിച്ച ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആശുപത്രി വിസനസമിതി ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മണ്ണ് നീക്കം ചെയ്തത്. മണ്ണ് നീക്കം ചെയ്താല്‍ മാത്രമെ പുതിയ ക്ടെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ. വികസനസമതിയോഗത്തില്‍ പങ്കെടുത്ത എല്‍. ഡി. എഫ്. അംഗം തന്നെ സംശയവുമായി രംഗത്തു വന്നതിനെ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വിമര്‍ശിച്ചു. ഫയിലില്‍ ക്യത്യത ഇല്ലാത്തതിനാല്‍ കൗണ്‍സില്‍ യോഗം അവസാനിക്കും മുന്‍പ് മണ്ണ് കൊണ്ടു പോയതിന്റെ നടപടിക്രമങ്ങള്‍ അറിയിക്കാന്‍ ചെയര്‍പേഴസ്ണ്‍ നിമ്യ ഷിജു നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥന്‍ കൗണ്‍സില്‍ യോഗത്തിലെത്തി മണ്ണ് ജവഹര്‍ കോളനിയിലേക്കാണ് മാറ്റിയതെന്ന് വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന അംന്‍വാടികള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടകളിലും വ്യക്തത ഇല്ലാത്തതിനാല്‍ രൂക്ഷ വിമര്‍ശനമാണ് എല്‍. ഡി. എഫ്. അംഗങ്ങളില്‍ നിന്നും ഉയര്‍ന്നത്. ഇതിനിടയില്‍ അജണ്ടയിലെ സംഖ്യ തെറ്റാണന്ന എഞ്ചിനിയറിങ്ങ് വിഭാഗം ദ്യോഗസ്ഥന്‍ വിശദീകരിച്ചതും ഭരണ നേത്യത്വത്തിനു തിരിച്ചടിയായി. ഇതോടെ പൊതുമരാമത്ത്് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതെയാണ് വിമര്‍ശനവുമായി വരുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിന്റെ പരാമര്‍ശവും തര്‍്ക്കത്തിനു വഴിവച്ചു.വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്ത അജണ്ടകള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ വെക്കരുതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ആവശ്യപ്പെട്ടു. അംഗന്‍വാടികളടക്കം മൂന്നു അജണ്ടകള്‍ യോഗം മാറ്റിവച്ചു. ……….

 

Advertisement