ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബും ഡോള്‍സ് ലൈബ്രറിയും സംയുക്തമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒക്ടോബര്‍ രണ്ടാം തിയ്യതി ബുധനാഴ്ച്ച രാവിലെ 10.30 മണിക്ക് കനാല്‍ ബേസിലുള്ള ഡോള്‍സ് ലൈബ്രറിയില്‍ സംഘടിപ്പിച്ച 300- ഓളം കുടുംബങ്ങള്‍ക്കുള്ള സൗജന്യ പ്രമേഹ രക്ത നിര്‍ണ്ണയ ക്യാമ്പ് ‘മാധുര്യം’പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ അഡിമിനിസ്ട്രേറ്റര്‍ സി. ഫ്ലോറി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് റെജി മാളക്കാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ജോണ്‍ നിതിന്‍ തോമസ് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ പി ശിവകുമാര്‍, ക്ലബ് സെക്രട്ടറി ഡോ. ഡെയിന്‍ ആന്റണി തുടങ്ങിയവര്‍ ആശംസകളും ട്രഷറര്‍ ബിജു ജോസ് കൂനന്‍ നന്ദിയും പറഞ്ഞു. റീജിയണല്‍ ചെയര്‍പേഴ്സണ്‍ ബീന വിനയകുമാര്‍, സോണല്‍ ചെയര്‍മാന്‍ കെ എന്‍ സുബാഷ്, മെമ്പര്‍മാരായ തോമസ് കാളിയങ്കര, ജോണ്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി, റോയ് ജോസ്, ജോണ്‍ തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സൗജന്യ പ്രമേഹ രക്ത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
Advertisement