ഇരിങ്ങാലക്കുട ; തെങ്ങില്‍ കയറി തേങ്ങയിടാന്‍ പുതിയ യന്ത്രം വികസിപ്പിച്ചെടുത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ് മെക്കനിക്കല്‍ വിഭാഗത്തിലെ നാലു വിദ്യാര്‍ത്ഥികള്‍ .കേര ഹാര്‍വെസ്റ്റര്‍ എന്നു പേരിട്ട യന്ത്രം വൈദ്യുതിയില്‍ റിമോര്‍ട്ട് കണ്‍ട്രോളിലാണു പ്രവര്‍ത്തിക്കുക. ബാറ്ററിയിലും പ്രവര്‍ത്തിക്കും എട്ടുകിലോ തൂക്കമുള്ള യന്ത്രത്തിനു രണ്ടു ഭാഗമാണുള്ളത് തെങ്ങ് കയറാനുള്ള ഭാഗവും, നാളികേരം വെട്ടിയെടുക്കാനുള്ള മറ്റൊരു ഭാഗവും. ഇതിന്റെ മുഴുവന്‍ പ്രവര്‍ത്തനവും യന്ത്രവല്‍കൃതമാണ്. ഒരു റോബോട്ടിനെ പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ളതാണീ യന്ത്രം. തെങ്ങിന്‍രെ തടിക്കനുസരിച്ച് യന്ത്രത്തിനു വീലുകള്‍ മുറുക്കുകയും അയക്കുകയും ചെയ്യാം. തെങ്ങിന്റെ മുകളിലെ അവസ്ഥ ക്യാമറയിലൂടെ താഴെ നില്‍ക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കും. മെക്കാനിക്കല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അശ്വിന്‍, അനില്‍, എവിന്‍ പോള്‍, ജോസഫ് കാഞ്ഞിരപ്പറമ്പില്‍, കിരണ്‍ ജോയ് കോനേങ്ങാടന്‍ എന്നിവരാണ് ഈ യന്ത്രം നിര്‍മിച്ചത്. അസി.പ്രൊഫ. ടി.വി.ശ്രീജിത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. കോളേജ് മേനേജ്മെന്റും പ്രിന്‍സിപ്പലും മെക്കാനിക്കല്‍ വിഭാഗം മേധാവിയും പ്രോത്സാഹനം നല്‍കി. യന്ത്രം തയ്യാറാക്കാന്‍ 14000 രൂപ ചെലവുവരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
തേങ്ങയിടാന്‍ റിമോട്ട് കണ്‍ട്രോള്‍ യന്ത്രവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍
Advertisement