നവോത്ഥാന മൂല്യ സംരക്ഷണം യുവജനങ്ങളുടെ ഉത്തരവാദിത്വം. പ്രശോഭ് ഞാവേലി.

124

ഇരിങ്ങാലക്കുട .നവോത്ഥാന പോരാട്ടങ്ങളും അതിന്റെ മൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന വര്‍ത്ത മാന കാലഘട്ടത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്ന് കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് പ്രശോഭ് ഞാവേലി പറഞ്ഞു. കെ.പി.വൈ.എം തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ പുതുതലമുറ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ച് അജ്ഞരാണ്.സമൂഹത്തിലെ ജീര്‍ണ്ണതകളാണ് അവര്‍ കണ്ട് വളരുന്നത്. ഇത്തരം ജീര്‍ണ്ണതകളെ ഈ നാട് പ്രതിരോധിച്ചത് വലിയ പ്രക്ഷോഭങ്ങളിലൂടെയാണ്. അതിലൂടെ വളര്‍ന്നു് വന്ന നന്മകളെ പൊതു സമൂഹത്തില്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് കെ.പി. വൈ.എം.ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ജില്ലാ പ്രസിഡണ്ട് വി.കെ.സുമേഷ് അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്. റെജി കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സന്ദീപ് അരിയാമ്പുറം, വി.എസ്. ആശ്‌ദോഷ്, ശാന്താഗോപാലന്‍, പി എ. അജയഘോഷ്, കെ.എസ്.രാജു, സുബ്രന്‍ കൂട്ടാല, വി ബാബു, ലിലാവതി കുട്ടപ്പന്‍, ഉഷ വേണു, നിര്‍മ്മല മാധവന്‍, എന്നിവര്‍ സംസാരിച്ചു.’ അഡ്വ.അജീഷ് കുമാര്‍ സ്വാഗതവും, പി വി.പ്രദീഷ് നന്ദിയും പറഞ്ഞു.

 

Advertisement