ഇരിങ്ങാലക്കുട : അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിത ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് കിരീടം ചൂടി. മത്സരത്തില്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി നേടിയ വിജയത്തില്‍ അഞ്ചു താരങ്ങളും ടീം മാനേജരും കോച്ചും സെന്റ് ജോസഫ്‌സ് കോളജിന്റെ സ്വന്തമായിരുന്നു. ടീം മാനേജര്‍ തുഷാര ഫിലിപ്പ്, കോച്ച് പി.സി. ആന്റണി, വിമ്മി വര്‍ക്കി, കെ.സി. ലിതാര, അലീന സെബി, സ്‌നേഹ സെബാസ്റ്റ്യന്‍ എന്നിവരാണു കലാലയത്തിന്റെ അഭിമാനങ്ങളായി മാറിയത്. യൂണിവേഴ്‌സിറ്റിയില്‍ വോളിബോളിലും ബാസ്‌കറ്റ് ബോളിലും സ്ഥിരം കുത്തക നിലനിര്‍ത്തുകയാണു ഡോ. സ്റ്റാലിന്‍ റാഫേല്‍ നേതൃത്വം നല്‍കുന്ന കായിക വിഭാഗം. പ്രിന്‍സിപ്പലും അധ്യാപകരും റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് താരങ്ങളെ ആനയിച്ചു. തുടര്‍ന്ന് കലാലയത്തില്‍ അനുമോദനയോഗം നടന്നു. സിസ്റ്റര്‍ ക്രിസ്റ്റി, ഡോ. സ്റ്റാലിന്‍ റാഫേല്‍, ചീഫ് കോച്ച് പി.സി. ആന്റണി, മാനേജര്‍ തുഷാര, അശ്വതി ജയശങ്കര്‍, ഡോ. കെ.എല്‍. മനോജ്, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നസ്‌റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
അഖിലേന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് കിരീടം
Advertisement