വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടത്തി

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ദുര്‍ഗ്ഗാലയങ്ങള്‍ 108, വേദവ്യാസന്‍ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടന്നു. ക്ഷേത്രം ട്രസ്റ്റി കെ.എന്‍. മേനോന്‍, സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാഗിരി എന്നിവര്‍ സമര്‍പ്പണം നടത്തി. മഹാഭാരതത്തിന്റെ ഉപജ്ഞാതാവ് വേദവ്യാസന്‍, ദുര്‍ഗ്ഗാലയങ്ങള്‍ 108ന്റെ ഉല്‍പ്പത്തിയുടെ പൊരുള്‍ അനാവരണം ചെയ്യുന്ന സതീ ദേവിയടെ ജഡവുമായി താണ്ടവമാടുന്ന പരമേശ്വരന്‍, സതീദേഹം 108 ഖണ്ഡങ്ങളാക്കാന്‍ സുദര്‍ശന ചക്രവുമേന്തിനില്‍ക്കുന്ന മഹാവിഷ്ണു, വാഹനങ്ങളായ കാള, ഗരുഡന്‍ എന്നി ശില്‍പ്പങ്ങളാണ് സമര്‍പ്പിച്ചത്. ചടങ്ങില്‍ ശില്‍പ്പികളായ ശ്രീരാഗ്, അഭിലാഷ്, വിപിന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിദ്യാധരന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന ഭക്തിഗാന സന്ധ്യ അരങ്ങേറി.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img