ക്രൈസ്തവ ജീവിതം മറ്റുള്ളവര്‍ക്ക് തണലേകാനുള്ളത് : മാര്‍ പോളി കണ്ണൂക്കാടന്‍

കൊടുങ്ങല്ലൂര്‍ : പ്രതിസന്ധികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് തണലേകാനും അപരന്റെ ജീവിതത്തിലെ ഇരുട്ട് അകറ്റാനും ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. താറാവുകളെപ്പോലെ പിറുപിറുക്കുന്നവരാകാതെ കഴുകനെപ്പോലെ ഉയര്‍ന്നു ചിന്തിക്കുന്നവരും പ്രതിസന്ധികളെ അതിജീവിക്കുന്നവരുമായി മാറണമെന്ന് ബിഷപ് ഓര്‍മ്മപെടുത്തി. കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ നടന്ന തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് ബിഷപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ചാന്‍സിലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. ടോം മാളിയേക്കല്‍, ഫാ. ജോയ് പെരേപ്പാടന്‍, ഫാ. ജോസഫ് ചെറുവത്തൂര്‍, ഫാ. കിരണ്‍ തട്ട്ള, രൂപതയിലെ വിവിധ ഇടവകകളിലെ കേന്ദ്രസമിതി പ്രസിഡന്റുമാരും പ്രതിനിധിയോഗം സെക്രട്ടറിമാരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സന്യസ്ത പ്രതിനിധികളും സെമിനാരി വിദ്യാര്‍ഥികളും ചടങ്ങുകളില്‍ പങ്കെടുത്തു. ഫാ. റോയ് കണ്ണന്‍ചിറ സി.എം.ഐ സെമിനാര്‍ നയിച്ചു.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img