മാലിന്യം തള്ളിയവരെ മാതൃകപരമായി ശിക്ഷിക്കണം: മാടായിക്കോണം ഗ്രാമവികസന സമിതിയോഗം

439

മാടായിക്കോണം -കോന്തിപുലം പൈക്കാടം ബണ്ട് റോഡില്‍ 12 ചാക്ക് മാലിന്യം വലിച്ചെറിഞ്ഞതിനെ നിസ്സാരമായി കാണാനാവില്ലെന്നും കുററവാളികളെ ഉടന്‍ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും മാടായിക്കോണം ഗ്രാമവികസന സമിതിയോഗം ആവശ്യപ്പെട്ടു.പ്രളയാനന്തര സമീപവാസികളുടെ ദുരിതം വര്‍ദ്ധിപ്പിക്കാനായി ബണ്ട് റോഡിലും പാലത്തിനടിയിലും മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചു വരികയാണെന്നും പോലീസിന്റെ പട്രോളിംഗിന്റെ പേരായ്മയും .പാലത്തിനടിയില്‍ െൈവദ്യുതിയില്ലാത്തതും സാമൂഹ്യദ്രോഹികള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുന്നുവെന്നും ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയായി തെരുവുനായ ശല്യവും വര്‍ദ്ധിച്ചിരിക്കുന്നതായും ഗ്രാമവികസന സമിതി അഭിപ്രായപ്പെട്ടു.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു.എം കെ മോഹനന്‍ ,പി നരേന്ദ്രന്‍ ,ആര്‍ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു

Advertisement