ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ
കൺസ്യൂമർ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം 2026 ഒക്ടോബർ 7-ന് കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുക, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ച് അറിവ് നൽകുക, ഉത്തരവാദിത്തമുള്ള ഉപഭോക്താക്കളായി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൺസ്യൂമർ ക്ലബ് രൂപീകരിച്ചത്. കോമേഴ്‌സ് പ്രൊഫഷണൽ വിഭാഗം കോഓർഡിനേറ്ററും കോൺസുമർ ക്ലബ് ജോയിന്റ് കോർഡിനേറ്ററുമായ ഡോ. കെ.ഒ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷസ്ഥാനം വഹിച്ചു. റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. പി. എ ജെയിംസ് കൺസ്യൂമർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം “ഉപഭോക്തൃ അവകാശങ്ങളും സംരക്ഷണവും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. സെൽഫ് ഫിനാൻസിങ് വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ അസി. പ്രൊ. സിജി പോൾ പരിപാടിക്ക് നന്ദി പറഞ്ഞു.




