കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശ്ശൂരിൽ സെന്റർ പോസ്റ്റ് ഓഫീസിൽ മുന്നിൽ സംസ്ഥാന പ്രസിഡണ്ട് കെ വി കണ്ണൻ നിർവഹിച്ചു, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സംസ്ഥാന വ്യാപകമായ രൂക്ഷമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ വി കണ്ണൻ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോബി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ശക്തമായ സമരമുറയുമായി കേരള കോൺഗ്രസ് പാർട്ടിയും കേരള യൂത്ത് ഫ്രണ്ടും മുന്നോട്ടുപോകുമെന്ന് കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് പറഞ്ഞു. കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അജി ഫ്രാൻസിസ്, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിയച്ചൻ തരകൻ, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ സ്റ്റാന്റലി വാഴപ്പള്ളി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ജോസഫ് വടക്കൻ, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ടി പോൾ ജില്ല സെക്രട്ടറിമാരായ ആൻസർ കെ ഡേവിഡ്, സി ജെ വിൻസന്റ്, ബഫിക് ബക്കർ, രേഖ സുരേന്ദ്രൻ, ജോസഫ് കാരക്കട,സി ടി ബാബു, പി ജെ സേവിയർ, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കെ വി, ഫെനി എബിൻ വെള്ളാനിക്കാരൻ,, സന്ദീപ് ഗോപി, പി കെ സതീഷ്, കെ ഡി സാബു ബെന്നി ചെറുവത്തൂർ ലാസ് കെ ജെയിംസ്, എന്നിവർ പ്രസംഗിച്ചു, ആൽബിൻ ബെന്നി അബിൻ ഡേവിഡ്, സണ്ണി അമ്പുകുന്നേൽ, ഇ ആർ രഞ്ജിത്ത്, ഷംന വി എം, ഗാഥ ഷെനിൽ, സജിത ശ്രീനിവാസൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി




