വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ നേതൃത്വത്തില്‍ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.വിവിധ പ്രായവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളും പുരുഷന്മാരും ജാതിമത ഭേദമന്യേ വലിയ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഏകദേശം അൻപതോളം പേർ അവരുടെ മുടി ദാനം ചെയ്ത് ഈ പരിപാടിയെ കൂടുതൽ അർത്ഥവത്താക്കി.




