അവിട്ടത്തൂർ : എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കായിക താരങ്ങൾ സംസ്ഥാനതലത്തിൽ നീന്തൽ , പെൺകുട്ടികളുടെയും , ആൺ കുട്ടികളുടെയും ഫുട്ബോൾ മത്സരം എന്നിവയിൽ ട്രോഫി കരസ്ഥമാക്കി മിന്നുന്ന വിജയം കൈരിച്ചവിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ പി.ടി.എ. , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവർ അനുമോദിച്ചു. മാനേജർ എ. അജിത്ത് കുമാർ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ് , കെ.കെ. കൃഷ്ണൻ നമ്പൂതിരി , പി.ടി.എ. പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ , ഹെഡ് മാസ്റ്റർ മെജോ പോൾ, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് , അധ്യാപകരായ ആൾഡ്രിൻ ജെയിംസ് , വി.ജി. അംബിക , എൻ. എസ്. രജനി ശ്രീ, പി.ടി.എ. കമ്മറ്റി അംഗങ്ങളായ എൻ. പ്രസാദ്, രമേഷ് പൊന്നി ഞ്ചാത്ത് , സുമിത , മിനി കണ്ണത്ത് എന്നിവർ സംസാരിച്ചു




