ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ സംഘടിപ്പിച്ചു.
പ്രശസ്ത നാടകകൃത്തും അഭിനേതാവുമായ ആദിത്യൻ കാതിക്കോടാണ് നാടകം അവതരിപ്പിച്ചത്. ഇന്ന് ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കുട്ടികളിൽ ഒരു ബോധവത്ക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ, മലയാളം വിഭാഗം മേധാവി കെ.സി. ബീന , അമൃത അശോക് എന്നിവർ സംസാരിച്ചു. കെ.വി. റെനി മോൾ, വി.എസ്. നിഷ , പി. ശോഭ എന്നിവർ നേതൃത്വം നൽകി.




