ഇരിങ്ങാലക്കുട – മുരിയാട് ഗ്രാമ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട മാലിന്യ സംസ്കാരണത്തിനായുള്ള റിങ്ങ് കമ്പോസ്റ്റ് ന്റെ പഞ്ചായത്ത് തല വിതരണോദ്ഘാടനം മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറായ മണി സജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറായ നിഖിത അനൂപ് ആശംസകൾ അർപ്പിച്ചു. വി. ഒ തനൂജ പദ്ധതി വിശദീകരിക്കുകയും ടി. കെ. ശശി നന്ദി പറയുകയും ചെയ്തു.