സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് മുന്നോടിയായി നടത്തുന്ന അവകാശ സംരക്ഷണ ദിനം കത്തിഡ്രൽ വികാരി റവ ഡോ. ലാസർ കുറ്റികാടൻ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് കത്തിഡ്രൽ പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, ട്രഷാർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, ജോ കൺവീനർ വർഗീസ് ജോൺ, ട്രസ്റ്റി പി.ടി. ജോർജ് എന്നിവർ പ്രസംഗിച്ചു. അവകാശ സംരക്ഷണ ദിന പ്രതിജ്ഞയും എടുത്തു.