സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട
ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള നിയമസഭ ഹാളിൽ സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് കേരള നിയമസഭ സ്പീക്കർ ശ്രീ എ എൻ ഷംസീറിൽ നിന്ന് കോളേജിനുവേണ്ടി മാനേജർ ഫാദർ ജോയി പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ്, അധ്യാപകനായ ഡോ. സുബിൻ കെ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന വനം- വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശിധരൻ സന്നിഹിതനായിരുന്നു.
ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങളുടെയും വിജയകരമായ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്രൈസ്റ്റ് കലാലയം അവാർഡിന് അർഹമായത്.
പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ സൃഷ്ടിച്ച പുതുമ, ശാസ്ത്രീയ മാർഗങ്ങളിലൂന്നിയ പ്രകൃതിസംരക്ഷണം എന്നിവയ്ക്കുള്ള അംഗീകാരമാണ് ക്രൈസ്റ്റ് കോളേജിന് ലഭിച്ച അവാർഡ്. വൈവിധ്യമാർന്ന സസ്യജാലങ്ങൾ തണൽ വിരിക്കുന്ന ക്യാമ്പസ് പൂർണമായും പരിസ്ഥിതി സൗഹാർദമാണ്. സീറോ വേസ്റ്റ് ക്യാമ്പസ്, കാർബൺ ന്യൂട്രൽ ക്യാമ്പസ്, അഗ്രോ ഇന്നവേഷൻ പാർക്ക് എന്നിവ ക്രൈസ്റ്റിൻ്റെ വ്യതിരിക്തതകളാണ്. ക്രൈസ്റ്റ് കോളേജിൽ കുട്ടികളുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ നടത്തിവരുന്ന ഹരിതാഭമായ അഗ്രോ ഇന്നോവേഷൻ പാർക്കിൽ ആധുനികതയും പഴമയും ഇഴചേർന്നുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ജൈവ വൈവിധ്യ പുരസ്കാരം
ക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി.