ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസത്രോത്സവത്തിന്റ ഉദ്ഘാടനം ബി. വി. എം. എച്ച്. എസ്. എസ് കല്പറമ്പ് സ്കൂളിൽ വെച്ച് വെള്ളാങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാ ടനം നിർവഹിച്ചു.
ബി. വി. എം. എച്ച്. എസ്. എസ് കല്പറമ്പ്, ജി. യു. പി.എസ് വടക്കുംകര, എച്ച്. സി. സി. എൽ. പി. എസ് കല്പറമ്പ് എന്നിവിടങ്ങളിലായി 2025 ഒക്ടോബർ 8,9,10 തിയതികളിലായി നടക്കുന്ന ശാസ്ത്ര മേളയിൽ എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലുള്ള കുട്ടികൾ പങ്കെടുക്കും.
ഇരിങ്ങാലക്കുട എ. ഇ. ഒ രാജീവ് എം എസ്. പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ,പൂമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, പൂമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ജൂലി ജോയ്, എച്ച്. എം ഫോറം കൺവീനർമാരായ ലത ടി. കെ, സിന്ധു മേനോൻ, ജി. യു. പി. എസ് വടക്കുംകര പി. ടി. എ. പ്രസിഡന്റ് രാധാകൃഷ്ണൻ എം. എ, എച്ച്. സി. സി. എൽ. പി. എസ് കല്പറമ്പ് പി. ടി. എ. പ്രസിഡന്റ് വിക്ടർ കല്ലറക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഇരിങ്ങാലക്കുട എ. ഇ. ഒ. രാജീവ് എം എസ് സ്വാഗതവും ഇരിങ്ങാലക്കുട ഉപജില്ല വികസനസമിതി കൺവീനർ ഡോ. എ. വി. രാജേഷ് നന്ദിയും രേഖപ്പെടുത്തി.
ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ബി. വി.എം.എച്ച്.എസ്. എസ് കല്പറമ്പ് സ്കൂളിൽ നടക്കും.