കാട്ടൂർ :ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദുവിൻ്റെ ആസ്‌തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 250000രൂപയിൽ നിന്നും പണികഴിപ്പിച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത് 6-)o വാർഡിലെ 71-)o നമ്പർ അംഗനവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദു നാടിനു സമർപ്പിച്ചു,.
അംഗനവാടികൾ നാടിന്റെ കിടാവിളക്കുകൾ ആണെന്നും അത് അണയാതെ കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ചു അഹല്യ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു,കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലതയുടെ അദ്ധ്യക്ഷതയിൽ ചേർന്നചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എം.കമറുദീൻ സ്വാഗതം പറഞ്ഞു.അംഗനവാടി വർക്കർ കല്യാണി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ വാർഡുമെമ്പർമാർ പങ്കെടുത്തു.