ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി മൂന്നാം വർഷവും ദുബായിലെ ജുമേറ മദിനാത്ത് ഹോട്ടലിൽ പരിശീലനത്തിനായി പോകുന്നു. ചാവറ സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മാനേജർ ഫാ.ജോയ് പീനിക്കപറമ്പിൽ സി.എം.ഐ ഇരുപത്തി ഒന്ന് വിദ്യാർത്ഥികൾക്ക് വിസയും വിമാന ടിക്കറ്റും വിതരണം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രുസ് സി.എം.ഐ.അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാശ്രയ വിഭാഗം തലവൻ റവ. ഫാ. വിൽസൻ തറയിൽ സി. എം.ഐ. വൈസ് പ്രിൻസിപ്പൽ ഡോ. കെ ജെ വർഗീസ്,കോർഡിനേറ്റർ ഡോ.വിവേകാനന്ദൻ.ശ്രീ മതി ഷീബ വർഗീസ് , ശ്രീ ടോയ്ബി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗം തലവൻ ശ്രീ പയസ് ജോസഫ് സ്വാഗതവും ശ്രീ അജിത് മാണി നന്ദിയും പറഞ്ഞു.വ്യാഴാഴ്ച്ച രാത്രി വിദ്യാർത്ഥികൾ പുറപ്പെടും.




