ചാവക്കാട് നിന്നും സ്ഥലം മാറി പോയെങ്കിലും, കൈക്കൂലി വാങ്ങാൻ മാത്രം എത്തി; അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിലായി
കാക്കനാട് അസിസ്റ്റൻറ് ലേബർ ഓഫീസറും ഇരിങ്ങാലക്കുട സ്വദേശിയുമായ ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. നേരത്തെ ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇയാൾ ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.