അഖിലേന്ത്യാ ‘സ്വാതിതിരുനാൾ സംഗീത മത്സരം’ നടത്തും.
നാദോപാസനയ്ക്ക് പുതിയ ഭാരവാഹികൾ;
ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 2025–26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സോണിയ ഗിരി, വൈസ് പ്രസിഡന്റുമാരായി എ. എസ്. സതീശൻ വാരിയർ, ജിഷ്ണു സനത്ത്, സെക്രട്ടറി പി. നന്ദകുമാർ, ജോയിന്റ് സെക്രട്ടറി വി. കെ. ഗിരീഷ് കുമാർ, ട്രഷറർ ജി. മുരളി പഴയാറ്റിൽ, പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മേനോൻ ടി. എന്നിവരെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി. ആർ. രാമൻ നമ്പ്യാർ, ശിവദാസ് പള്ളിപ്പാട്ട്, ജയശ്രീ ഹരിദാസ്, പി. കെ. ഉണ്ണിക്കൃഷ്ണൻ അവിട്ടത്തൂർ, ആശാ സുരേഷ്, സുചിത്ര വിനയൻ, ദേവദാസ് കെ. പി., ആർ. ഹരികൃഷ്ണൻ എന്നിവരെയും, ഇന്റേണൽ ഓഡിറ്ററായി കെ. ആർ. മുരളീധരനെയും തെരഞ്ഞെടുത്തു.
അതോടൊപ്പം, നാദോപാസന ഇരിങ്ങാലക്കുടയും സ്വാതിതിരുനാൾ സംഗീത സഭ, ഷാർലറ്റ്, അമേരിക്കയും സംയുക്തമായി “നാദോപാസന – സ്വാതിതിരുനാൾ അഖിലേന്ത്യാ സംഗീത മത്സരം” എന്ന പേരിൽ. മഹാരാജ സ്വാതിതിരുനാളിന്റെ കൃതികളെ ഉൾപ്പെടുത്തി അഖിലേന്ത്യാ തലത്തിൽ കർണാടക സംഗീത മത്സരം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.