ഗണിതശാസ്ത്രത്തിലെ പ്രമുഖ ശാഖയായ ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും അതിൻറെ പ്രായോഗികതയും സംബന്ധിച്ച് ആശയവിനിമയത്തിനും സഹകരണത്തിനും അക്കാദമിക ചർച്ചയ്ക്കും വേദിയൊരുക്കിക്കൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗണിതശാസ്ത്ര വിഭാഗം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആൻഡ് ആപ്പ്ളിക്കേഷൻ സുമായി(എ.ഡി. എം. എ.) സഹകരിച്ച് സെപ്റ്റംബർ 18 19 20 എന്നീ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓൺ റീസൻറ് അഡ്വാ അഡ്വാൻസസ് ഇൻ ഗ്രാഫ് തിയറിക്ക് തുടക്കമായി. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന സമ്മേളനം ADMA പ്രസിഡന്റും കൊച്ചി സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം എമിരിറ്റസ് പ്രൊഫസറുമായ പ്രൊഫ. അമ്പാട്ട് വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷനായി. സ്ലോവേനിയയിലെ മാർിബോർ സർവകലാശാലയിലെ പ്രൊഫ. അലക്സാണ്ടർ വെസൽ ആശംസ അർപ്പിച്ചു. ഗ്രാഫ് തിയറിയിലെ ഗവേഷണങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അതിർവരമ്പുകൾമാറ്റുന്നതിനും ഐക്യത്തിനുമുള്ള അവസരമായി കോൺഫറൻസ് മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്വാശ്രയ വിഭാഗം കോഡിനേറ്റർ ഡോ. ജോജു കെ.ടി., ഐ. ക്യു. എ. സി. കോഡിനേറ്റർ ഡോ. ഷിന്റോ കെ.ജി., കോളേജ് മാനേജർ ഫാ. ജോയ് പി.ടി. എന്നിവർ പ്രസംഗിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സീന വി സ്വാഗതവും കോൺഫറൻസ് കൺവീനർ ഡോ. ടിന്റുമോൾ സണ്ണി നന്ദിയും പറഞ്ഞു. നൂറോളം ഗവേഷണ വിദ്യാർത്ഥികളും പ്രമുഖരും ഒത്തുചേരുന്ന സമ്മേളനത്തിൽ അമേരിക്ക, ഓസ്ട്രിയ, സ്ലൊവേനിയ, എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്നും IISc, IMSc, ISI, IITs എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കുന്നു. അൽജിബ്രായിക് ഗ്രാഫ് തിയറി, ഡൊമിനേഷൻ, കളറിംഗ്, ഡിഎൻഎ ആപ്ലിക്കേഷനുകൾ, നെറ്റ്‌വർക്ക് ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ നവീന ഗവേഷണങ്ങൾ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിൽ 13 ടെക്നിക്കൽ സെഷനുകളും ഓപ്പൺ പ്രോബ്ലം ഡിസ്കഷനായി പ്രത്യേക സെഷനും ഉണ്ടായിരിക്കുന്നതാണ്. 42 ഗവേഷണ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. പ്രൊഫ. കിരൺ ആർ. ഭുട്ടാനി (കാത്തലിക് യൂണിവേഴ്സിറ്റി, അമേരിക്ക), പ്രൊഫ്. സ്റ്റീഫൻ വാഗ്നർ (ഗ്രാസ് ടെക്നോളജി സർവകലാശാല, ഓസ്ട്രിയ) എന്നിവർ ഓൺലൈൻ മുഖേന പ്രഭാഷണം നടത്തും. പ്രൊഫ. സാകേത് സൗരഭ് (IMSc, ചെന്നൈ), പ്രൊഫ. എൽ. സുനിൽ ചന്ദ്രൻ