സംസ്ഥാനതല യൂത്ത് പാർലമെൻ്റ് മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ കൃഷ്ണ തീർത്ഥ എം.യു ഏറ്റവും മികച്ച പാർലമെൻ്റേറിയൻ അവാർഡ് നേടി
സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സിൻ്റെ നേതൃത്വത്തിൽ 2024-25 അധ്യായനവർഷത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ യൂത്ത് പാർലമെൻ്റ് മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി
കൃഷ്ണ തീർത്ഥ എം യു മികച്ച പാർലമെൻ്റേറിയൻ അവാർഡിന് അഹർത നേടി. യൂത്ത്പാർലമെൻ്റ് മത്സരത്തിലെ പ്രതിരോധമന്ത്രിയായിരുന്നു കൃഷ്ണ തീർത്ഥ.