ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 31 അംഗനവാടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. 31ാം വാർഡ് കൗൺസിൽ ശ്രീമതി സുജാ സജീവ് കുമാറിനെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ, മുപ്പതാം വാർഡ് കൗൺസിൽ ശ്രീ ടിവി ചാർലി, ആശാവർക്കർ നിമ്മി സുധീഷ്, അംഗനവാടി ടീച്ചർ നിഷ, രമ്യ ആർ ആർ ടി, സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി വയോമിത്രം ഡോക്ടർ സിസ്റ്റേഴ്സ് കോഡിനേറ്റർ തൃശ്ശൂർ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരുടെ നിസ്വാർത്ഥ സേവനം പങ്കെടുത്തവരിൽ വലിയ മതിപ്പ ഉളവാക്കി. ഒരുപാട് സ്നേഹം നന്ദി അഭിനന്ദനങ്ങളും വാർഡിലെ വയോജന ക്ലബ് അംഗങ്ങൾ വയോമിത്രം ഉപഭോക്താക്കൾ തുടങ്ങി 80 പേർ പങ്കെടുക്കുകയും, എട്ടുപേരെ സൗജന്യ തിമിരശാസ്ത്രക്രിയക്കും, 23 പേരെ തുടർ ചികിത്സിക്കും തിരഞ്ഞെടുക്കുകയും ഉണ്ടായി.