ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെഫൈറസ് 7.0 ന്റെ രണ്ടാം ദിനത്തിൽ സാങ്കേതിക വിദ്യയുടെ മികവും പുതുമകളും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി. പ്രധാന ആകർഷണമായ പാനൽ ചർച്ചയിൽഐ ബി എം കൊച്ചിയിലെ സീനിയർ ഡാറ്റാ സയന്റിസ്റ്റായ ഡോ. ബിന്ദു കൃഷ്ണൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് ഡീനുമായ ഡോ. രാഗേഷ് ജി കെ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ റിസർച്ച് സ്കോളർ ആയ ശങ്കർ ജെ എന്നിവർ പങ്കെടുത്തു. കൂടാതെ ഐഡിയത്തോൺ, ഹാക്കത്തോൺ,കോഡിങ് ആൻഡ് ഡിബഗ്ഗിംഗ്, ഹാർഡ്‌വെയർ അസംബ്ലിങ്, ഡിജിറ്റൽ പെയിന്റിംഗ് എന്നീ ഇനങ്ങളും സംഘടിപ്പിക്കപ്പെട്ടു. അവസാന ദിനമായ നാളെ പ്രൊമ്റ്റ് എഞ്ചിനീയറിംഗ്, ഇ ഫാഷൻ ഷോ, IT ക്വിസ് എന്നീ ഇനങ്ങൾ സംഘടിപ്പിക്കും.പ്രശസ്ത മെന്റലിസ്റ് അനന്ദു സമാപന ചടങ്ങിന്റെ മുഖ്യ അഥിതി ആയിരിക്കും.