ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബ സംഗമവും ജൂനിയർ ഇന്നസെൻ്റ് ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ അമ്പിളി ജയൻ, അസോസിയേഷൻ രക്ഷാധികാരി വിങ് കമാണ്ടർ (റിട്ട) ടി. എം .രാംദാസ്, സെക്രട്ടറി കെ. ഗിരിജ, കെ. ബാലകൃഷ്ണൻ, ബിന്ദു ജിനൻ, എ .സി .സുരേഷ്, ഷാജി തറയിൽ, കെ .ഹേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ പരിധിയിൽ പെട്ട മികച്ച കർഷകരേയും, 84 വയസ്സു കഴിഞ്ഞവരേയും ആദരിച്ചു.
തുടർന്ന് സലിലൻ വെള്ളാനി അവതരിപ്പിച്ച നാടൻ പാട്ടുകളും, അസോസിയേഷൻ അംഗങ്ങളുടെ കലാ കായിക പരിപാടികളും നടന്നു.