ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ 15 വരെ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ വാരാഘോഷം സമാപിച്ചു.
ആഴ്ചതോറും നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത മനഃശാസ്ത്ര വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആത്മഹത്യാ പ്രതിരോധ സെൽ രൂപീകരിച്ചു. സൈക്കോളജിസ്റ്റ് ശ്രീ. സിജോ ജോസും അഡ്വ. അർജുൻ പി.യും ചേർന്ന് പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
അതോടൊപ്പം Listening Circle, ബോധവൽക്കരണ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ക്യാംപയിൻ, വിദ്യാർത്ഥികൾക്ക് ആത്മഹത്യയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായകമായി.
ക്യാമ്പെയിന്റെ അവസാന ദിവസമായ സെപ്റ്റംബർ 15-ന് അധ്യാപകർക്കായി Gatekeepers Training Class നടന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. ബ്രൈറ്റ് പി. ജേക്കബ് ആണ് ക്ലാസിന് നേതൃത്വം നൽകിയത്.
പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, സ്വാശ്രയ വിഭാഗം കോഡിനേറ്റർ ഡോ. വിവേകാനന്ദൻ ടി., മനഃശാസ്ത്ര വിഭാഗം മേധാവി രന്യ എന്നിവർ വിവിധ പരിപാടികളിൽ അധ്യക്ഷത വഹിച്ചു.
മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ അഭിനവ് എൻ. ആർ., ക്യാംപയിൻ ന് പ്രധാന നേതൃത്വം വഹിച്ചു.