ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ബി. കോം പ്രൊഫഷണൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ” VENTORA 2025 – THE COMMERCE CARNIVAL ” ന്റെ ഉദ്ഘാടനം ഓഡിറ്റോറിയത്തിൽ വച്ച് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് CMI നിർവഹിച്ചു.
ബി. കോം പ്രൊഫഷണൽ മേധാവി ഡോ. കെ. ഒ ഫ്രാൻസിസ് സ്വാഗതം ചെയ്തു സംസാരിച്ചു.
പ്രസ്തുത പരിപാടിയിൽ സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. ടാക്സേഷൻ വിഭാഗം മേധാവി ഡോ. പി. എൽ ജോർജ് ആശംസകൾ നേർന്നു. സ്റ്റുഡന്റ് കോർഡിനേറ്റർ മുഹമ്മദ് ഫർഹാൻ നന്ദി പറഞ്ഞു.
പരിപാടിയിൽ ഇരുപത്തിയഞ്ചിലധികം കോളേജുകളിൽ നിന്നുമായി 350 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോനോമസ്) കൊടകര ഓവറോൾ ചാമ്പ്യന്മാരായി.
പ്രോഗ്രാം കൺവീനർ അസിസ്റ്റന്റ് പ്രൊഫസർ സിജി പോൾ വി, അസിസ്റ്റന്റ് പ്രൊഫസർ ശ്രുതി കെ. എസ്, ഡോ.ദിനി സജിൻ, സ്റ്റുഡന്റ് കോർഡിനേറ്റർ മിസിരിയ സി. എ, ഇവന്റ് കോർഡിനേറ്റർ വിനായക് ഒ. എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.