ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പോൾ ബ്ലഡ് ആപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ഐഎംഎ ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ 57 യൂണിറ്റ് രക്തം ദാനം ചെയ്തു. 18 വയസ്സ് തികഞ്ഞ് ആദ്യമായി രക്തം ദാനം ചെയ്ത ആറോളം ദാതാക്കളെ അനുമോദിച്ചു
ക്യാമ്പ് ,പിടിഎ പ്രസിഡൻറ് ശ്രീ മനോജ് കുമാർ T S ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ ലിയോ കെപി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജ്മെൻറ് പ്രതിനിധി ശ്രീ A N വാസുദേവൻ , Dr N G രാധാകൃഷ്ണൻ , പ്രിയൻ ആലത്ത്, പ്രോഗ്രാം ഓഫീസർ സംഗീത ചന്ദ്രൻ വളണ്ടിയർമാരായ വീണ സി എസ്, എഡ്വിൻ ലിൻസൺ എന്നിവർ സംസാരിച്ചു.