വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് കത്തി കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവായ പ്രതി സംഭവസ്ഥലത്ത് തന്നെ കെട്ടി തൂങ്ങി മരണപ്പെട്ടു.
താഴെക്കാട് സ്വദേശി പുതുശ്ശേരി കുന്നപ്പള്ളി വീട്ടിൽ അൽഫോൻസ 60 വയസ്സ് എന്ന സ്ത്രീയെ ഇവരുമായി അകന്നു കഴിയുന്ന ഭർത്താവായ താഴേക്കാട് കണ്ണിക്കര സ്വദേശി പുതുശ്ശേരി കുന്നപ്പള്ളി വീട്ടിൽ ദേവസി 65 വയസ്സ് എന്നയാളാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
ഭർത്താവായ പ്രതിയുമായി രണ്ടുവർഷമായി വഴക്കിട്ട് പിരിഞ്ഞ് താമസിക്കുന്നതിലുള്ള വിരോധത്താൽ പരാതിക്കാരിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടു കൂടി താമസിക്കുന്ന ആനത്തടത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി തടഞ്ഞു നിർത്തി കൈവശം കരുതിയ ചുറ്റിക ഉപയോഗിച്ച് തലയിൽ അടിച്ച് തലയോട്ടി പൊട്ടിച്ചും, തുടർന്ന് തറയിൽ വീണു കിടന്ന പരാതിക്കാരിയെ കൈ കൊണ്ട് മുഖത്തിടിച്ചും, കാലുകൊണ്ട് ദേഹത്ത് ചവിട്ടിയും പരിക്കേൽപ്പിച്ചും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പേന കത്തി പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയും തുടർന്ന് വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി തലയണ കൊണ്ട് മുഖത്തമർത്തി ശ്വാസം മുട്ടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി സംഭവ സ്ഥലത്ത് കെട്ടിത്തൂങ്ങി മരണപ്പെട്ടിട്ടുഉള്ളതാണ്.