Friday, April 3, 2026
32.9 C
Irinjālakuda

ദേശീയതലത്തിൽ മികവു തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നു”

“*ദേശീയതലത്തിൽ മികവു തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നു*”

*എക്സലൻഷ്യ സെപ്റ്റംബർ 15,16ന് തിരുവനന്തപുരത്ത്

*തൃശ്ശൂർ* :

സംസ്ഥാനത്ത് നാക്ക് A++, A+, A ഗ്രേഡുകൾ നേടിയതും NIRF, KIRF റാങ്കിങ്ങിൽ മുന്നിലെത്തിയതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്’ നൽകി ആദരിക്കുന്ന എക്സലൻഷ്യ 2025 സെപ്റ്റംബർ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 15ന് ഉച്ചക്ക് 2.30ന് ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എക്സലൻഷ്യ 2025 ഉദ്ഘാടനം ചെയ്യും.

നാക്ക്, NIRF, KIRF നേട്ടങ്ങൾ കരസ്ഥമാക്കിയ 145 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ‘മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ്’ നൽകി അനുമോദിക്കുക. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെൽ കേരളയും (എസ് എൽ ക്യു എ സി കേരള) ചേർന്നാണ് എക്സലൻഷ്യ 2025 ഒരുക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അർഹത നേടിയ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാഡമിക് കൗൺസിൽ അംഗങ്ങൾ, IQAC ഡയറക്ടമാർ, സർക്കാർ -എയ്ഡഡ്-അൺ എയഡഡ് സ്ഥാപനങ്ങളിലെ മാനേജർമാർ, പ്രിൻസിപ്പൽമാർ, IQAC കോർഡിനേറ്റർമാർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും IQAC കോർഡിനേറ്റർമാരും എക്സലൻഷ്യ 2025ൽ പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാംഗ്ലൂർ നാക്കിലെ അഡ്വൈസർ ഡോ. ദേവേന്ദർ കാവഡേ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ആസൂത്രണ ബോർഡംഗം പ്രൊഫ. ജിജു പി അലക്സ് പ്രത്യേക പ്രഭാഷണം നടത്തും. എസ് എൽ ക്യു എ സി കേരളയുടെ എക്സിക്യൂട്ടീവ്, ഗവേണിങ് ബോഡി അംഗങ്ങൾ ഉദ്ഘാടനസമ്മേളനത്തിൽ ആശംസകൾ നേരും. രാവിലെ വിവിധ അക്കാഡമിക് സെഷനുകൾ നടക്കും. ഡോ എം പി രാജൻ, ഡോ. ഷഫീഖ് വടക്കൻ, ശ്രീ. രവീൺ നായർ എന്നിവർ സംസാരിക്കും.

16ന് മാർ ഇവാനിയോസ് കോളേജിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ നടക്കുന്ന IQAC കോർഡിനേറ്റർമാരുടെ ശില്പശാലയിൽ സംസ്ഥാനത്തെ മുഴുവൻ IQAC കോർഡിനേറ്റർമാരും പങ്കെടുക്കും. ശില്പശാലയുടെ അവസാനം IQAC കോർഡിനേറ്റർമാർക്കായി ഒരു വാർഷിക പ്രവർത്തനരേഖ പുറത്തിറക്കും.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img